തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ് നടന് മാരന് കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 48 വയസായിരുന്നു. രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.വിജയ് ചിത്രം ഗില്ലിയിലെ പ്രകടനമാണ് മാരനെ ശ്രദ്ധേയനാക്കിയത്. തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരന്‍, കുരുവി, കെ ജി എഫ്- ചാപ്റ്റര്‍ 1 തുടങ്ങിയവ മാരന് വേഷമിട്ട സിനിമകളാണ്.തമിഴ്നാട്ടില്‍ ഇന്നലെ 29,272 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 7466 എണ്ണം ചെന്നൈയിലാണ്. ചെങ്കല്‍പേട്ടില്‍ 2419 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.