ബല്ലാ കടപുറം അൽ ബദർ ചാരിറ്റി അഞ്ച് ലക്ഷം രൂപയുടെ റിലീഫ് നടത്തി
കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറം അൽ ബദർ ചാരിറ്റി സെന്റർ എല്ലാ വർഷവും നടത്തി വരാറുള്ള റിലീഫ് പ്രവർത്തനം ഈ വർഷവും വിപുലമായി രീതിയിൽ നടത്തി.
ഖതീബ് ഹാഫിൾ ഷംസീർ ഉദ്ഘാടനം ചെയ്തു. അൽ ബദർ ചെയർമാൻ സി കെ റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. എം എ നാസർ സ്വാഗതം പറഞ്ഞു.
ബല്ലാ ജമാ-അത്തിനു കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകർക്കായ് ഏർപ്പെടുത്തിയ ഇഹ്സാൻ പദ്ദതി ജമാത്ത് പ്രസിഡെന്റെ എം കെ അബൂബക്കർ ഹാജിക്ക് നൽകിക്കൊണ്ട് മുഖ്യ രക്ഷാധികാരി എം പി കുഞ്ഞബ്ദുള്ള ഹാജി നിർവ്വഹിച്ചു. ചികിൽസാ സഹായഫണ്ട് ജമാഅത് ഖജാൻജി കെ എച് മുഹമ്മദ് കുഞ്ഞി ബോംബെ ജമാ അത്ത് സെക്രടറി എം എസ് ഫൈസൽ ഹാജിക്ക് നൽകി നിർവ്വഹിച്ചു. പാവപ്പെട്ട കുടുംബംഗൾക്കായി അൽ ബദർ കഴിഞ്ഞ 8 വർഷമായി നടപ്പിലാക്കി വരുന്ന പ്രതിമാസ റേഷനിലേക്കുള്ള
പുതിയ അംഗങ്ങൾക്കുള്ള പാസ് ചെയർമാൻ സി കെ റഹ്മത്തുള്ള ഖതീബ് ജമാ അത് സെക്രടറി എം കെ അബ്ദുള്ളക്ക് നൽകി നിർവ്വഹിചു. ബല്ലാ കടപുറം മനാറുൽ ഹുദാ അറബിക് കോളേജ് വിദ്യാർത്ഥികൾക്കേർപ്പെടുത്തിയ മർഹൂം കുറ്റിക്കോൽ ഇബ്രാഹിം ഹാജി മെമ്മോറിയൽ സ്കോളർഷിപ്പ് പ്രഖ്യാപിചു. പി കുഞ്ഞബ്ദുള്ള, ഹനീഫ വടകര, സി പി അബ്ദുൽ റഹ്മാൻ,
സി എച് മൊയ്തീൻ കുഞ്ഞി, പി മുഹമ്മദ് കുഞ്ഞി, കെ ഹസൈനാർ, അബ്ദുള്ള ഹസൻ എന്നിവർ സംസാരിച്ചു. എം എ നാസർ സ്വാഗതവും
എം പി റാഷിദ് നന്ദിയും പറഞ്ഞു.