എന്റെ കൂടെ കിടക്ക പങ്കിടണം! പിതാവിന്റെ ജീവൻ രക്ഷിക്കാൻ സഹായം ചോദിച്ച പെൺകുട്ടിയ്ക്ക് അയൽക്കാരൻ നൽകിയ മറുപടി
മുബൈ :പിതാവിന്റെ ജീവൻ രക്ഷിക്കാൻ ഓക്സിജൻ സിലിണ്ടർ ആവശ്യപ്പെട്ട പെൺകുട്ടിയോട് മോശമായി പെരുമാറി അയൽവാസി. തന്റെ കൂടെ കിടക്ക പങ്കിടണമെന്നായിരുന്നു അയാൾ ആവശ്യപ്പെട്ടത്. ഒരു സുഹൃത്ത് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.” അനുജത്തിയെപ്പോലെയാണ് എനിക്കെന്റെ സുഹൃത്തിന്റെ സഹോദരിയും. അവൾ പിതാവിന് വേണ്ടി ഓസ്സിജൻ സിലിണ്ടർ ആവശ്യപ്പെട്ടപ്പോൾ, സമൂഹത്തിൽ ഉന്നതനിലയിൽ കഴിയുന്ന ഒരു കോളനിയിൽ താമസിക്കുന്ന അവളുടെ അയൽക്കാരൻ അയാൾക്കൊപ്പം കിടക്കപങ്കിടണം എന്ന ആവശ്യം മുന്നോട്ടു വച്ചു. ആ ദുഷ്ടൻ ഇത് നിരസിക്കാൻ സാഹചര്യമുണ്ടെന്നിരിക്കെ, ഇയാൾക്കെതിരെ എന്ത് നടപടിയാണ് എടുക്കാൻ കഴിയുക?” എന്നാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ഭവ്റീൻ കന്ദാരി എന്ന യുവതി ട്വീറ്റ് പോസ്റ്റ് ചെയ്തത്. ട്വീറ്റ് ഇതിനോടകം തന്നെ ആയിരത്തിൽ കൂടുതലാളുകളാണ് റീട്വീറ്റ് ചെയ്തത്. അയൽക്കാരനെതിരെ നടപടിയെടുക്കണമെന്നാണ് എല്ലാവരും കമന്റ് ചെയ്തിരിക്കുന്നത്.