ഇന്ന് ലോക നഴ്സസ് ദിനം; വേണം കരുതല്‍, ഈ മാലാഖമാര്‍ക്കും
കോഴിക്കോട്: മാലാഖമാര്‍ എന്ന് വാഴ്ത്തപ്പെടുമ്ബോഴും വിവേചനത്തിെന്റ നടുക്കടലില്‍ ഇരുന്നാണ് നഴ്സുമാര്‍ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നത്.
കോവിഡ് കുതിച്ചുയരുമ്ബോള്‍ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന അവസരത്തില്‍ നിരവധി പേരെയാണ് ദേശീയ ആരോഗ്യ ദൗത്യം വഴി മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പെടെ താല്‍ക്കാലികമായി നിയമിക്കുന്നത്. എന്നാല്‍, ഇങ്ങനെ നടത്തുന്ന താല്‍ക്കാലിക നിയമനത്തില്‍ നഴ്സുമാരോട് വിവേചനം കാണിക്കുകയാണ് അധികൃതര്‍.
ഡോക്ടര്‍മാര്‍ മുതല്‍ റിസര്‍ച്ച് ഓഫിസര്‍ക്കു വരെ അര്‍ഹമായ ശമ്ബളം അനുവദിച്ചപ്പോള്‍ 2016ലെ സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച മിനിമം ശമ്ബളംപോലും സ്റ്റാഫ് നഴ്സുമാര്‍ക്ക് അനുവദിച്ചിട്ടില്ല. 20,000 രൂപയാണ് നഴ്സുമാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന മിനിമം വേതനം. 25 ശതമാനം റിസ്ക് അലവന്‍സും അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, 17,800 രൂപയാണ് നിലവില്‍ നല്‍കുന്നത്. പല ആശുപത്രികളും ഈ തുക പോലും നല്‍കുന്നില്ല. 13,500 രൂപക്ക് നഴ്സുമാരെ നിയമിച്ച ആശുപത്രികളും കേരളത്തിലുണ്ട്.
കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ് ഡോക്ടര്‍മാരും നഴ്സുമാരും. എന്നാല്‍, 573 രൂപ ദിവസവും ഡോക്ടര്‍ക്ക് റിസ്ക്ക് അലവന്‍സ് നല്കുമ്ബോള് രോഗികളുമായി കൂടുതല്‍ അടുത്തിടപഴകുന്ന സ്റ്റാഫ് നഴ്സിനത് 241 രൂപ മാത്രമാണ്. അതേസമയം, ലാബ് ടെക്നീഷ്യന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്ക് 316 രൂപയും േഡറ്റാ എന്‍ട്രി ഓപറേറ്റര്‍, ലാബ് അസിസ്റ്റന്റ് എന്നിവര്‍ക്ക് 329 രൂപയും ശുചീകരണ തൊഴിലാളികള്‍ക്ക് 458 രൂപയും റിസ്ക്ക് അലവന്‍സ് അനുവദിക്കുന്നുണ്ട്. േഡറ്റാ എന്‍ട്രി ഓപറേറ്റര്‍ക്കും ഫാര്‍മസിസ്റ്റിനും നല്കുന്ന റിസ്ക് അലവന്‍സ് പോലും രോഗികളുമായി നേരിട്ടു ബന്ധം വരുന്ന നഴ്സുമാര്‍ക്ക് നല്‍കുന്നില്ല എന്നതില്‍ ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കോവിഡ് ആശുപത്രികളാക്കി മാറ്റിയതോടെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍, നഴ്സ്മാര് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചത്.
എന്നാല്‍, നിയമിക്കപ്പെട്ടവരില്‍ തുല്യ ജോലിക്ക് തുല്യവേതനമെന്ന മാനദണ്ഡം നഴ്സുമാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അവഗണിക്കുകയാണ്. ദേശീയ ആരോഗ്യ ദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ആയതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ തുക വര്‍ധിപ്പിച്ച് ലഭിക്കൂവെന്ന് ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ രേണു സൂസന് തോമസ് പറഞ്ഞു.
100 ബെഡുകളുള്ള ആശുപത്രികള്‍ 208 മണിക്കൂര്‍ ജോലിക്കായി 20,000 രൂപയും 101-300 ബെഡുകള്‍ ഉള്ള ആശുപത്രികള്‍ 22,000 രൂപയും 301-500 വരെ ബെഡുകള്‍ ഉള്ള ആശുപത്രികള്‍ 24,000 രൂപയും ഈ കണക്കുകള്‍ പ്രകാരം 800 ബെഡുകള്‍ക്കു മുകളിലേക്കുള്ള ആശുപത്രികള്‍ 30,000 രൂപയും അടിസ്ഥാന ശമ്ബളമായി നഴ്സുമാര്‍ക്ക് നല്‍കണം എന്ന് 2017 സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുണ്ട്. എന്നാല്‍, 3000 ബെഡുകള്‍ ഉള്ള മെഡിക്കല്‍ കോളജുകളില്‍പോലും 13,900 രൂപക്ക് പണി എടുക്കേണ്ടി വരുന്നവരാണ് നഴ്സുമാര്‍. ഈ കോവിഡ് കാലത്ത് ഇവര്‍ക്കും വേണം സര്‍ക്കാറിെന്റ കരുതല്‍.