പതിവ് തെറ്റാതെ ഇന്ധനവില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് പെട്രോളിന് 94 കടന്നു
തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധന വില വര്‍ധന തുടരുന്നു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്ന് കൂടി.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 94 രൂപ കടന്നു. കോട്ടയത്ത് പെട്രോളിന് 92.66 രൂപയും ഡീസലിന് 87.58 രൂപയുമാണ് വില. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോള്‍ വില 100 കടന്നു.
മേയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധന വില കൂടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഒരുമാസത്തോളം വില കൂടിയിരുന്നില്ല.