ജീവനക്കാരെ സ്ഥലം മാറ്റുകയോ പിരിച്ചുവിടുകയോ ചെയ്യരുത് ;മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് കാലത്ത് ജീവനക്കാരെ സ്ഥലം മാറ്റുകയോ പിരിച്ചുവിടുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി. ഇങ്ങനെ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ സ്കൂളില്‍ നിന്ന് രണ്ട് അധ്യാപികമാരെ സ്ഥലം മാറ്റിയ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ നടപടി. കോഴിക്കോട് വടകര അമൃത വിദ്യാലയത്തില്‍ നിന്ന് രണ്ട് അധ്യാപികമാരേയാണ് സ്കൂള്‍ മാനേജ്മെന്റ് സ്ഥലം മാറ്റിയത്. സ്കൂളില്‍ കുട്ടികളില്ലെന്ന പേരില്‍ മാനേജ്മെന്റ് സ്വീകരിച്ച ഈ നടപടി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലം മാറ്റലും പിരിച്ചുവിടലും പാടില്ലെന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.