മത്സ്യ ബന്ധനത്തിനിടെ ഇടിമിന്നലേറ്റു; അഞ്ചു തെങ്ങില്‍ യുവാവ് മരിച്ചു
തിരുവനന്തപുരം : അഞ്ചുതെങ്ങില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പഴയനട സ്വദേശി സതീഷ് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
മത്സ്യബന്ധനത്തിനിടെയാണ് സതീഷിന് ഇടിമിന്നലേറ്റത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് ഇടിമിന്നലേറ്റ് സതീഷ് ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. മൂവാറ്റുപുഴയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചിരുന്നു. പരിക്കേറ്റ ആറ് പേര് ചികിത്സയിലാണ്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.