പ്രവാചകനിന്ദ; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പരാതിയുമായി സിപിഎം മഞ്ചേശ്വരംനേതൃത്വം,കര്‍ണാടകയിലെ പരിപ്പ് കേരളത്തില്‍ വേവില്ലെന്ന് പരാതിക്കാരന്
കാസർകോട് : പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന രീതിയിലും മുസ്ലീങ്ങളുടെ പ്രാർത്ഥന കേന്ദ്രമായ കേന്ദ്രമായ മക്കയിലെ കഅബയെ പന്നിയോട് ചേർത്തുള്ള ചിത്രം കന്നടയിൽ പരിഹാസ രൂപേണയുള്ള അടിക്കുറിപ്പോടെ വ്യാപകമായി പ്രചരിക്കുന്നതിനെ തുടർന്ന് സിപിഎം പ്രാദേശിക നേതാവ് പരാതിയുമായി രംഗത്തുവന്നു.മഞ്ചേശ്വരത്തെ മതേതര കാഴ്ചപ്പാട് തകർക്കുകയും ഇതിലൂടെ വർഗീയ അജണ്ട നടപ്പിലാക്കാനുള്ള സംഘപരിവാരത്തിൻറെ ശ്രമം ആണെന്നാണ് ഇതെ ന്നും സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. ഒരുനിലക്കും ഇത്തരം അസഹിഷ്ണുതകൾ അംഗീകരിക്കില്ലെന്നും ഇത്തരം വർഗീയ വാദികൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു. സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ച യുവാവിനെ ഫോൺ നമ്പർ സഹിതമാണ് കുമ്പള പോലീസിന് പരാതി നൽകിയിരിക്കുന്നത്.