ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിനു സമീപം കോള്‍മൊട്ടയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോള്‍മൊട്ട സ്വദേശികളായ ജിയാദ് (19) ഹിഷാം (18) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് കൊള്‍മൊട്ട കണ്ണപ്പിലാവ് റോഡിലെ സ്റ്റീല്‍ കമ്പനിക്ക് സമീപമാണ് അപകടം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.