മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ സെല്വരാജന് കോവിഡ് ബാധിച്ചു മരിച്ചു
ചെന്നൈ:മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ കുമരന് സെല്വരാജന് കോവിഡ് ബാധിച്ചു മരിച്ചു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം. തമിഴ്നാട് സ്വദേശിയായ സെന്തില്‍ അന്താരാഷ്ട്ര ശരീര സൗന്ദര്യ മത്സര വേദികളിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷയായിരുന്നു. മിസ്റ്റര്‍ ഇന്ത്യ ജേതാവായ അദ്ദേഹം 2013ലെ ഷേറി ക്ലാസിക്കില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ടിരുന്ന സെന്തില്‍ ശാരീരിക ക്ഷമത നിലനിര്‍ത്തുന്ന കാര്യത്തില്‍ ആരാധകരെ നിരന്തരം പ്രചോദിപ്പിക്കാറുണ്ടായിരുന്നു. അവസാനം പങ്കുവെച്ച പോസ്റ്റില്‍ അന്താരാഷ്ട്ര വേദിയില്‍ മികവ് തെളിയിക്കുന്ന സ്വപ്നമായിരുന്നു അദ്ദേഹം പങ്കുവെച്ചത്.
ചികിത്സയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം