കാണാതായ നീലേശ്വരം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
നീലേശ്വരം: കാണാതായ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂലിത്തൊഴിലാളിയായ ബങ്കളം കൂട്ടപ്പന സ്വദേശിയും മേക്കാട്ട് താമസക്കാരനുമായ ഗംഗാധരനെയാണ് ഇന്ന് ഉച്ചയോടെ വീടിന് തൊട്ടടുത്ത പുളിക്കാലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഗംഗാധരന് നേരം വൈകിയിട്ടും വീട്ടില്‍ എത്തിയിരുന്നില്ല. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചിട്ടാണ് ഗംഗാധരന് പോയത്. തുടര്‍ന്ന് ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
മകന് ഗിരീഷിന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഗംഗാധരനെ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.
പരേതനായ പടിഞ്ഞാറേ വീട്ടില്‍ കാരണവരായിരുന്ന പി വി കേളുവിന്റേയും പടിഞ്ഞാറേ വീട്ടില്‍ പാല്ത്തറ പാട്ടിയമ്മയുടേയും മകനാണ്.
ഭാര്യ: കമലാക്ഷി. മക്കള്‍; വിജീഷ്, സുബീഷ് (ഗള്‍ഫ് ), ഗിരീഷ് (ഹീറോ ഹോണ്ട നീലേശ്വരം).
സഹോദരങ്ങള്‍: ബാലാമണി, നാരായണി, ഉപേന്ദ്രന്, തങ്കമണി, സുമതി, രാജീവന്.