കാസര്‍ഗോഡ് : അയോധ്യാ കേസില്‍ നാളെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്ബള, കാസര്‍ഗോഡ്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന് പരിധികളില്‍ തിങ്കളാഴ്ച (നവംബര്‍ 11) രാത്രി 12 വരെയാണ് നിരോധനാജ്ഞ.
ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഐഎഎസ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:
മതനിരപേക്ഷതയ്ക്കും മതസൗഹാര്‍ദത്തിനും പേരുകേട്ട കാസര്‍ഗോഡ് ജില്ലയില്‍ അയോധ്യ വിധിയെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഛിദ്ര ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതുണ്ട്. അതിനായി മഞ്ചേശ്വരം, കുമ്ബള, കാസര്‍ഗോഡ്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന് പരിധികളില്‍ Çr P C 144 പ്രകാരം ഇപ്പോള്‍ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയാണ്. ജനങ്ങള്‍ ഇതുമായി പൂര്‍ണമായും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്നതിനുള്ള അവസരമായി ഇത് മുഴുവന്‍ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അതിനായി ഈ അവസരം വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അറിയിക്കുന്നു. സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണ്. ഇതിനായി ഇപ്പോള്‍ പ്രഖ്യാപിക്കുന്ന നിരോധനാജ്ഞ നവംബര്‍ പതിനൊന്നാം തീയതി രാത്രി 12 മണി വരെ തുടരുന്നതാണ്. സമാധാനം തകര്‍ത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമര്‍ത്തുന്മെന്ന് ഇതിനാല്‍ അറിയിക്കുന്നു