കിനാനൂർ – കരിന്തളം പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധത്തിന് കൈതാങ്ങായി പുലിയന്നൂർ വാട്ട്സാപ്പ് കൂട്ടായ്മ.
കിനാനുർ: കോവിഡ് മഹാമാരി നാട്ടിലെല്ലാം ഭീതി പരത്തുമ്പോൾ മാത്യകാപരമായ പ്രതിരോധ പ്രവർത്തനങ്ങളുമായി നമ്മുടെ പഞ്ചായത്ത് മുന്നോട്ട് പോകുകയാണ്. പഞ്ചായത്തിന്റെ കീഴിൽ ഇതിനോടകം തന്നെ അഞ്ച് കോവി ഡ് സെന്ററുകൾ സഞ്ജമാക്കിയിട്ടുണ്ട്. ഇവിടെത്തെ ദൈനംദിന പ്രവർത്തനത്തിന് സഹായമെന്ന നിലയിൽ വാട്ട്സാപ്പ് കൂട്ടായ്മ വടക്കെ പുലിയന്നൂർ മെമ്പർമാരിൽ നിന്നും സ്വരൂപിച്ച 7000 രൂപ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവിയെ ഏൽപ്പിച്ചു. വാർഡ് മെമ്പർ ടി.പി. ശാന്ത, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സന്നിഹിതരായിരുന്നു.
ഈ ഉദ്യമത്തിന് സഹകരിച്ച മുഴുവനാളുകൾക്കും നന്ദിയറിക്കുന്നു. തുക കൈമാറിയിട്ടും സംഭാംവന നൽകാനായി ഞങ്ങളെ ബന്ധപെട്ടവരുണ്ട്. അവരെയും നന്ദിപൂർവം ഓർക്കുന്നു