ബി.എം എസ് നേതാവ് വിദേശമദ്യവുമായി പോലീസ് പിടിയിൽ
കാഞ്ഞങ്ങാട് : ഹോസ്ദുർഗ്ഗിലെ .ചുമട്ടുതൊഴിലാളിയും ബിഎംഎസ് ജില്ലാ നേതാവുമായ ഷിജു മാണിക്കോത്ത് വാഹനത്തിൽകടത്തുകയായിരുന്ന കർണാടക വിദേശമദ്യം കാഞ്ഞങ്ങാട് പോലീസ് പിടികൂടുകയായിരുന്നു.
പുതിയ കോട്ടയിൽ കുറെനാളുകളായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മദ്യം വിൽക്കുന്നതായി സ്റ്റേഷനിൽ പരാതി കിട്ടിയിരുന്നു മദ്യം വിൽക്കുന്നത് ബിഎംഎസ് യൂണിഫോമിൽ വന്നിട്ടാണ്.നേതാവിനെ കേസിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ബിഎംഎസ്ന്റെ ഉന്നതനേതാക്കൾ ഇടപെട്ടെങ്കിലും പോലീസുദ്യേഗസ്ഥർ വഴങ്ങിയില്ല.ഷിജുവിന്റെ കയ്യിൽ നിന്നും 250കുപ്പി കർണാടക മദ്യമാണ് പിടികൂടിയത്. ഷിജുവിനെ കോടതി റിമാൻഡ് ചെയ്തു