പെരുന്നാൾ കിറ്റ് നൽകി
എസ് വൈ എസ് “സാന്ത്വനം” ചിത്താരി
ചിത്താരി : കോവിഡ് എന്ന മഹാ മാരിയിൽ ലോക്ഡൗൺ പ്രമാണിച്ച് കഷ്ടപ്പെടുന്ന നാട്ടിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് എസ് വൈ എസ് ചിത്താരി സാന്ത്വനം ടീം, എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റിയും പെരുന്നാൾ കിറ്റ് നൽകി, ഒരു കുടുംബത്തിന്ന് പെരുന്നാൾ വിഭവം ഉണ്ടാക്കാനുള്ള മുഴുവൻ സാധനങ്ങളും മാംസ്യവും അടങ്ങിയ കിറ്റായിരുന്നു ഓരോ വീടുകളിലും എത്തിച്ച് നൽകിയത് . വിതരണ ചടങ്ങിൽ കേരള മുസ്ലിം ജമാ അത്ത് പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി, ജന: സെക്രട്ടറി അബ്ദുസഅദി, എ കെ. അബ്ദുറഹിമാൻ, എസ് വൈ എസ്യൂണിറ്റ് പ്രസിഡണ്ട് അസീസ് അടുക്കം, അമീൻ മാട്ടുമ്മൽ, ഖാജ ഹംസ , ഹബീബ് മാട്ടുമ്മൽ, ജുനൈദ് സി.എച്ച്, മുനീർ കൂളിക്കാട് ശാഫി മുബാറക്ക്, തുടങ്ങിയവർ സംബന്ധിച്ചു