മണൽ മാഫിയക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.
കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബേക്കലിൽ മത്സ്യതൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു.
ബേക്കൽ: ബേക്കൽ അഴിമുഖത്തെ മണൽ കടത്തു സംഘത്തെ അറസ്റ്റ് ചെയ്യാത്തതിലും, കടപ്പുറത്ത് മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ബേക്കലിൽ മത്സ്യതൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു. സ്ത്രികളുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപരോധം ഉച്ചയായിട്ടും അവസാനിച്ചില്ല. ബേക്കൽ, കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സം ഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുംബാ ഭഗവതി ക്ഷേത്ര സ്ഥാനികരുടെയും ഭാരവാഹികളുടെയും ജനപ്രതി നിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പോലീസ് ചർച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനമായില്ല.
കഴിഞ്ഞ ദിവസം രാത്രി അഴിമുഖത്ത് നിന്ന് മണൽ കടത്തുകയായിരുന്ന ലോറിയും 2 ഫൈബർ തോണികളും മത്സ്യതൊഴിലാളികൾ പിടികൂടി പോലീസിൽ ഏൽപിച്ചിരുന്നു. സംഭവത്തിൽ പ്രതികളെ പോലീസിന് ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
ബേക്കൽ കേന്ദ്രീകരിച്ച് നടക്കുന്ന മണൽ കൊള്ളയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ് ‘ ഇന്ന് രാവിലെ മുതൽ തൃക്കണ്ണാട് ശ്രീകുറുംബ ഭഗവതി ക്ഷേത്ര പരിസരത്ത് കെ.എസ്ടിപി റോഡ് നാട്ടുകാർ ഉപരോധിക്കുകയാണ് പോലീസിലെ ചിലരുടെ ഒത്താശയോടെ നടക്കുന്ന മണൽക്കൊള്ളക്കെതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നതായും നാട്ടുകാരാരോപിച്ചു.