അഭിനവിന് നന്മമരം സെക്രട്ടറിയും പ്രവാസിയുമായ ഹരി നോര്‍ത്ത് കോട്ടച്ചേരി സൈക്കിള്‍ വാങ്ങി നല്‍കും
കാഞ്ഞങ്ങാട്: കുരുന്നു മനസിൻ്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് അംഗീകാരം.
സൈക്കിൾ വാങ്ങാൻ സ്വരൂക്കുട്ടിയ സമ്പാദ്യപ്പെട്ടി അഭിനവ് മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് നൽകിയെങ്കിലും അഭിനവിന് സന്തോഷം നൽകുന്ന വാർത്തയാണ് ഇന്ന് പുറത്തു വന്നത്
.അഭിനവിന് നന്മമരം സെക്രട്ടറിയും പ്രവാസിയുമായ ഹരി നോർത്ത് കോട്ടച്ചേരി സൈക്കിൾ വാങ്ങി നൽകും.
പുതുക്കൈ അനിൽ കുമാറിൻ്റെ മകനാണ് അഭിനവ് . സൈക്കിൾ വാങ്ങാൻ താൻ വർഷങ്ങളായി സ്വരുക്കൂട്ടിയ ഭണ്ഡാരപെട്ടി വാക്സിൻ ചാലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന് കൗൺസിലർ കെ.രവീന്ദ്രൻ പുതുക്കൈ മുഖേന കഴിഞ്ഞ ദിവസം ചെയർപേഴ്സണനെ അറിയിച്ചിരുന്നു.തുടർന്ന് വാർഡ് കൗൺസിലർ രവീന്ദ്രൻ പുതുക്കൈയും നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്ൺ കെ വി സരസ്വതിയും ചെയർപേഴ്സൺ കെ വി സുജാത ടീച്ചറും അഭിനവിൻ്റെ വീട്ടിൽ എത്തി സമ്പാദ്യപ്പെട്ടി ഏറ്റുവാങ്ങിയിരുന്നു.എന്നാൽ ഏറെ മോഹിച്ച സൈക്കിൾ ഹരിനോർത്ത് കോട്ടച്ചേരിയിലൂടെ ഉടൻ പൂവണിയും