ബേഡകത്തും കുറ്റിക്കോലിലും മുളിയാറിലും പ്രതിരോധം ശക്തമാക്കും
പ്രവർത്തനം നയിച്ച് നിയുക്ത എം എൽ എ സി എച്ച് കുഞ്ഞമ്പു
കാസർകോട് :ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ നിയുക്ത എംഎൽഎ സി എച്ച് കുഞ്ഞമ്പു പഞ്ചായത്തുകളിലെത്തി അധികൃതരുമായി ചർച്ച നടത്തി. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, വൈസ് പ്രസിഡന്റ് കെ മാധവൻ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി, വൈസ് പ്രസിഡന്റ് ശോഭനകുമാരി സി ബാലൻ, എം അനന്തൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വളണ്ടിയർമാർക്ക് പിപിഇ കിറ്റ് വിതരണം എംഎൽഎ നിർവഹിച്ചു.
ബോവിക്കാനം
മുളിയാർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധം ഊർജിതപ്പെടുത്തുന്നതിന് നിയുക്ത ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ മുളിയാർ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, വൈസ് പ്രസിഡന്റ് എ ജനാർദനൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അനീസ മൻസൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു നമ്പ്യാർ, മെഡിക്കൽ ഓഫീസർ ഈശ്വര നായക്, പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് കുമാർ, സിപിഐ എം കാറഡുക്ക ഏരിയാ സെക്രട്ടറി എം മാധവൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ്കുഞ്ഞി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം സന്ദർശിച്ചു. ജനപ്രതിനിധികളുടെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും അഭിപ്രായം സ്വരൂപിച്ച് വേണ്ട മാറ്റങ്ങൾ ആശുപത്രിയിൽ വരുത്താൻ മെഡിക്കൽ ഓഫീസറോട് നിർദേശിച്ചു.