കാഞ്ഞങ്ങാട് സെൻ്റ് ആൻസ് കോൺവെൻ്റ് അംഗം സിസ്റ്റർ ജുസ്ത നിര്യാതയായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സെൻ്റ് ആൻസ് കോൺവെൻ്റ് അംഗം സിസ്റ്റർ ജുസ്ത(79) നിര്യാതയായി. സംസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം മൂന്നിന് കോൺവെൻ്റിലെ സംസ്കാരശുശ്രൂഷകൾക്ക് ശേഷം ചെമ്മട്ടംവയൽ സെമിത്തേരിയിൽ.കോട്ടയം അതിരമ്പുഴ പാറോലിക്കലിലെ പരേതരായ പടിപ്പുരയ്ക്കൽ ഉലഹന്നാൻ ചാക്കോ – ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ: ജോൺ, തോമസ്, ജോസഫ്, ആനീസ് ജോസഫ്, മേരി തോമസ്, മാർട്ടിൻ ജയിംസ്, സിസ്റ്റർ സിസിൽ ജോസ് എസ് ഡി, ജോർജ്.