കനല്‍വഴികള്‍ താണ്ടിയ ധീരവനിത; ഗൗരിയമ്മയെ അനുസ്മരിച്ച് നേതാക്കള്‍
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ആര് ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍. മോചനപോരാട്ടത്തിന്റെ ധീരനായികയായിരുന്നു ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഐതിഹാസിക നായികയാണ് വിടവാങ്ങിയതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി പറഞ്ഞു. സമൂഹത്തെ മാറ്റിമറിച്ച നേതാവായിരുന്നു ഗൗരിയമ്മയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനുസ്മരിച്ചു.
കനല്‍വഴികള്‍ താണ്ടിയ ധീരവനിതയെന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞത്. കേരളരാഷ്ട്രീയത്തിലെ ഒരു അധ്യായം അവസാനിച്ചുവെന്ന് എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം കെ.സി വേണുഗോപാല്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗൗരിയമ്മയുടെ മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.