കുമ്പളയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക്ദാരുണാന്ത്യം
കാസർകോട് :കുമ്പള കൊടിയമ്മയില്‍ ബൈക്കുകള്‍ കൂട്ടിമുട്ടി വിദ്യാര്‍ത്ഥി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം കൊടിയമ്മ കൊളച്ചപ്പ് പള്ളിക്ക് സമീപം ആണ് അപകടം നടന്നത്. ആരിക്കാടി മുക്രി സിദ്ദീഖ് ഹാജിയുടെ മകന് നജ്മുദ്ദീന് (16) ആണ് മരിച്ചത്. കൊളച്ചപ്പ് മരണ വീട്ടില്‍ പോയി മടങ്ങി വരുമ്പോള്‍ എതിരെ വന്ന വേറൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.