വാഹന സൗകര്യം ഇല്ലാത്തവര്‍ക്കും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും വാക്സിനേഷന് കേന്ദ്രങ്ങളിലെത്താന്‍ സഹായം നൽകും , 04994 256728 ടോള്‍ ഫ്രീ നമ്പര്‍: 155358
കാസർകോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പ് കാസര്‍കോട് ഡിവിഷന് കോവിഡ് ഹെല്പ് ഡെസ്ക് ആരംഭിച്ചു. വാഹന സൗകര്യം ഇല്ലാത്തവര്‍ക്കും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും വാക്സിനേഷന് കേന്ദ്രങ്ങളിലെത്താന്‍ പ്രയാസപ്പെടുന്നവര്‍ക്കും എക്സൈസ് ഹെല്പ് ഡെസ്ക് വാഹന സൗകര്യം ലഭ്യമാക്കും. ആവശ്യ ഘട്ടങ്ങളില്‍ ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കാനും സൗകര്യം ഒരുക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കുക. അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഹെല്പ് ഡെസ്ക്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഫോണ്‍; 04994 256728 ടോള്‍ ഫ്രീ നമ്പര്‍: 155358