ഡിഗ്രി കഴിഞ്ഞു ജോലിക്കായി അലഞ്ഞു . സാമ്പത്തികഞെരുക്കം പിടിമുറുക്കിയപ്പോൾ തെരഞ്ഞെടുത്തത് ആത്മഹത്യയുടെ വഴി. തളങ്കര പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച അമ്മങ്കോട് യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
കാസർകോട് :കാസർകോട് തളങ്കര റെയിൽവേ പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാർ സാഹസികമായിരക്ഷപെടുത്തി. റയിൽവെ നടപലാത്തിലൂടെ നടന്നുപോകുകയായിരുന്ന യുവാവാണ് പാലത്തിന്റെ ചുവട്ടിൽ നിന്നും രക്ഷിക്കണേ എന്ന നിലവിളി ആദ്യം കേട്ടത് .തുടർന്ന് യുവാവ് കിഴൂരിലെ സുഹൃത്തുക്കളെ വിവരമറിയിക്കുകയും സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിന് വേണ്ടി ഇവർ നീങ്ങുന്നതോടോപ്പോം തളങ്കരയിലെ യുവാക്കൾക്ക് ഉടൻ വിവരം കൈമാറുകയും ചെയ്തിരുന്നു.പിനീട് ഇവർ ഒരുമിച്ച് നിലവിളി ശബ്ദം കേട്ട സ്ഥലത്തത്തുകയും പാറയിൽ അള്ളി പിടിച്ച നിലയിൽ യുവാവിനെ കണ്ടത്തുകയുമായിരുന്നു . കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ കാരണം പുഴയിൽ അടിയൊഴുക്ക് ശക്തമായതും കോവിഡ് ഭയവും അവഗണിച്ചാണ് യുവാക്കൾ രക്ഷാപ്രവർത്തനത്തിൽ ഇറങ്ങിയത് . അമ്മങ്കോട് സ്വാദേശിയായ 26 വയസുള്ള യുവാവ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ഇന്ന് രാവിലെ 11 .മണിയോടെ കൂടി തളങ്കര കടവത്ത് റെയിൽവേ പാലത്തിലേക്ക് എത്തിയത് . തന്നെ കുറിച്ചുള്ളു പൂർണ വിവരങ്ങൾ യുവാവ് തന്റെ മുണ്ടിൽ പെന്നിൽ എഴുതിവച്ചിരുന്നു .നളന്ദ കോളജിലാണ് പഠിച്ചതെന്നും ഡിഗ്രി പൂർത്തിയാക്കിയെന്നും ജോലി ലഭിക്കാത്തത് കാരണമാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും മുണ്ടിൽ രേഖപെടുത്തിയിരുന്നു . ബോഡി കണ്ടത്തുകയാണെങ്കിൽ എവിടെ എത്തിക്കണമെന്നും കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്നും പണം കണ്ടത്താൻ തെറ്റായ മാർഗങ്ങൾ സീകരിക്കാൻ കഴിയില്ലെന്നും പ്രതിസന്ധി തരണം ചെയ്യാൻ തനിക്ക് സാധിക്കതത് കൊണ്ടാണ് ജീവിതം അവസാനിപ്പിക്കാൻ തിരുമാനിച്ചെത്തെന്നും ധരിച്ചിരുന്ന മുണ്ടിൽ എഴുതിയിട്ടുണ്ട് . സംഭവസ്ഥലത്തു എത്തിയ കാസർകോട് പോലീസ് യുവാവിനെ ആശ്വാസവാക്കുകൾ നൽകി സമാധാനപ്പെടുത്തി വീട്ടുകാർക്ക് കൈമാറി .
തളങ്കര സ്വാദിശകളായ ഷാജഹാൻ ,നിഷ്ഫ , സി പി ഷാറൂഖ് ,ഹമീദ് സായിക ചളിയങ്കോട് സ്വാദിശകളായ ഹനീഫ ,മുനീർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് .
ഈ വാർത്ത കാണുന്ന നല്ലവരായ
പ്രേക്ഷകർ ഈ യുവാവിന് ജോലി കണ്ടത്താൻ ശ്രമിക്കണമെന്നും യുവാ തിന്ന് ജോലി നല്കാൻ തയാറുള്ളവർ 7012437707 എന്ന ബി എൻ സിയുടെ നമ്പറിൽ ബന്ധപെടണമെന്നും അഭ്യർത്ഥിക്കുന്നു.
നിയമപരമായ മുന്നറിയിപ്പും അഭ്യർത്ഥനയും..
ആത്മഹത്യ ഒന്നിനും പരിഹാരമാകില്ല മാത്രമല്ല കുറ്റകൃത്യവുമാണ്. മനസ്സ് തുറന്ന് സംസാരിച്ചാൽ തീർക്കാവുന്ന അല്ലെങ്കിൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ നമുക്കുചുറ്റും ഉള്ളൂ. വിഷമങ്ങൾ പരസ്പരം പങ്കിടുക മനസ്സു തുറന്നു ചിരിക്കുക.