സി പി എം അജാനൂർ ലോക്കൽ സെക്രട്ടറി കിഴക്കുംകര മണലിലെ കെ പി ബാലന്റെ മകൻ’ വിനോദ് കുഴഞ്ഞുവീണ് മരിച്ചു;
കാഞ്ഞങ്ങാട് : പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു .സി പി എം അജാനൂർ ലോക്കൽ സെക്രട്ടറി കിഴക്കുംകര മണലിലെ കെ പി ബാലന്റെ മകൻ വിനോദ് (40) ആണ് ഇന്ന് ഉച്ചയോടെ വിട്ടിൽ കുഴഞ്ഞ് വീണത്. ഉടനെ കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീലയാണ് മാതാവ്. ഭാര്യ: പ്രിയ (കോട്ടച്ചേരി സഹകരണബാങ്ക് വെള്ളിക്കോത്ത് ശാഖയില ജീവനക്കാരി) .മക്കൾ: വൃന്ദ ( പ്ലസ് വൺ വിദ്യാർത്ഥിനി ),വൈഷ്ണവ് (ഏഴാം ക്ലാസ് വിദ്യാർത്ഥി മേലാങ്കോട്). സഹോദരങ്ങൾ :ബിന്ദു, ഷാജി ജോഷി
മൃതദേഹം നോർത്ത് കോട്ടച്ചേരി തുളിച്ചേരിയിലെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.