നൂറോളം കുടുംബങ്ങളെ ചേർത്തുപിടിച്ച് തയ്യൽ തൊഴിലാളി യൂണിയൻ തൃക്കരിപ്പൂർ യുണിറ്റ്
തൃക്കരിപ്പൂർ: എസ്.ടി.യുവിൻ്റെ സഹായ ഹസ്തം അഞ്ചാം വർഷത്തിലേക്ക്. തൊഴിലാളി കുടുംബങ്ങൾക്ക് സഹായങ്ങളുമായി ഈ വർഷവും തയ്യൽ തൊഴിലാളി യൂണിയൻ (STU) തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി രംഗത്തിറങ്ങി. നിയോജക മണ്ഡലം പരിധിയിലെ യൂണിയൻ്റെ 25 യൂണിറ്റിൽ നിന്നും അർഹതപ്പെട്ട നൂറോളം കുടുംബങ്ങൾക്ക് അരിയും നിസ്കാര കുപ്പായവുമാണ് വീടുകളിൽ എത്തിച്ചു നൽകുന്നത്. ആയിറ്റിയിൽ നടന്ന ലളിതമായ ചടങ്ങിൽ തയ്യൽ തൊഴിലാളി യൂണിയൻ (STU) സംസ്ഥാന പ്രസിഡൻ്റ് ശംസുദ്ദീൻ ആയിറ്റി സഹായ വിതരണോദ്ഘാടനം നിർവഹിച്ചു. സ്വതന്ത്ര തൊഴിലാളി യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി ട്രഷറർ സി.ഹംസ അധ്യക്ഷത വഹിച്ചു. എം.ടി.പി.സീനത്ത്, ടി.മറിയുമ്മ എന്നിവർ പങ്കെടുത്തു.