പാലക്കുന്നിലെ ഡോക്ടറുടെ കാർമോഷണം: ഒരാൾ കൂടി അറസ്റ്റിൽ
ബേക്കൽ: ക്ലീനിക്കിന് മുന്നിൽ നിർത്തിയിട്ട കാർ മോഷണ കേ സിൽ വാഹന മോഷണ സംഘ ത്തിലെ ഒരാൾ കൂടി പിടിയിൽ.
വയനാട് സുൽത്താൻ ബത്തേരി സ്വദേശി മറ്റത്തിൽ ഹൗസിൽ ജോസിൻ ടൈറ്റസി നെയാണ് (22) ബേക്കൽ ഡിവൈ.എസ്.പി., കെ എം.ബിജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.വി. പ്രദീഷ്, എസ്.ഐ. സാജു തോമസ്, എ.എസ്.ഐ. അബൂബക്കർ, ജി ല്ലാ പോലീസ് മേധാവിയുടെ ക്രൈം സ്ക്വാഡംഗങ്ങളായ ജിനേ ഷ്, ശിവകുമാർ, നികേഷ് എന്നി വരടങ്ങിയ സംഘം പിടികൂടിയ ത്.മോഷ്ടിച്ചകാർ കോയമ്പത്തൂരിൽ വില്പന നടത്തിയ പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യാണ് ജോസിൻ ടൈറ്റസ് പിടിയി ലായത്.
കേസിൽ വാഹന മോഷണ സം ഘത്തിലെ കാസറഗോഡ് കോപ്പയിലെ അലി (23) പ്രധാന പ്രതികളായവയനാട് പൊഴുതന അത്തി മൂല സ്വദേശി രഞ്ജിത് (33) സുൽത്താൻ ബത്തേരി ബീനാച്ചി സ്വദേശി ഉമേഷ് (30) എന്നിവരെ ദിവസങ്ങൾക്ക് മുമ്പ് അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു ഇവർ റിമാന്റി ൽ കഴിയുകയാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപ ത്തിയൊമ്പതിന് ഉച്ചക്ക് ഒന്നര മണിയോടെയാണ്. ഉദുമ പാല ക്കുന്നിലെ സ്വകാര്യ ക്ലീനിക്കിന് മുന്നിൽ നിർത്തിയിട്ട കാസറഗോഡ് ചൂരി സ്വദേശി ഡോ. ന വീൻ ഡയസിന്റെ കെ.എ. 20 എം. സി. 1965 നമ്പർ കാറ്റ് കാർ മോഷണം പോയത്.
പരിശോധന കഴിഞ്ഞ് വീ ട്ടിലേക്ക് പോകാനായി വന്നപ്പോ ഴാണ് കാർ കാണാതയ വിവരമറി യുന്നത്. തുടർന്ന് ബേക്കൽ പോ ലീസിൽ പരാതി നൽകുകയാ യിരുന്നു
കേസെടുത്ത പോലീസ് ക്ലീ നിക്കിന് സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധനക്ക് വി ധേയമാക്കിയിരുന്നു നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ കാറിനടുത്ത്
ഒരു യുവാവ് നിൽക്കുന്ന ദൃശ്യ വും കാർ സ്റ്റാർട്ടാക്കി കാഞ്ഞ ങ്ങാട് ഭാഗത്തേക്ക് വേഗത്തിൽ ഓടിച്ചു പോകുന്ന ദൃശ്യവും ലഭിച്ചിരുന്നു.
തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് അറ സ്റ്റിലായ പ്രതിയെ ഇന്ന് കോടതി യിൽ ഹാജരാക്കും.