സാമ്പത്തികക്കുരുക്ക് മേൽപ്പറമ്പിലെ വാടക വീട്ടിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
കാസർകോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട യുവാവ് തൂങ്ങിമരിച്ചു. മുള്ളേരിയക്ക് സമീപം കുമ്പഡാജ ബെളിഞ്ച സ്വദേശി ജാഫ (27)റി നെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറേ മാസമായി മേൽപ്പറമ്പ് വള്ളിയോട് ജാസ്മിൻ ഗ്രൂപ്പിൻറെ ജാസ്മിൻ വില്ലയിൽ സഹോദരിയോടൊപ്പം വാടക വീട്ടിലാണ് യുവാവ് താമസിച്ചുവന്നിരുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജാഫറിന് നിരവധി പേരിൽ നിന്നും ഭീഷണി നിലനിന്നിരുന്നതാ യാണ് കൂട്ടുകാർ പറയുന്നത്. സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ടുള്ള കച്ചവടത്തിൽ പണം നിക്ഷേപിച്ചിരുന്നതായും പറയപ്പെടുന്നു. നിരവധി പേരിൽ നിന്നും സമാഹരിച്ച ഒരു കോടി രൂപയോളം ഇത്തരത്തിൽ നിക്ഷേപിച്ചതായും പറയപ്പെടുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവാവിനെ കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.