സ്കൂളിൽ നിന്നും ലക്ഷങ്ങളുടെ ലാപ്ടോപ്പുകൾ കവർന്ന പ്രതികൾ അറസ്റ്റിൽ
ഇരിട്ടി: ഹയർ സെക്കന്ററി സ സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ നിന്നും ഇരുത്തിയാണ് ലാപ് ടോപ്പുകൾ കവർച്ച ചെയ്ത കേ സിൽ മോഷ്ടാക്കൾ അറസ്റ്റിൽ. കോഴിക്കോട് മാറാട് സ്വദേ ശി
പാലക്കൽ ഹൗസിൽ ദാസന്റെ മകൻ ടി. ദീപു (31), തലശേരി ടെബിൾ ഗെയിറ്റിന് സമീപം താമസി ക്കുന്ന ചന്ദ്രന്റെ മകൻ കുന്നും പുറത്ത് ഹൗസിൽ കെ. മനോജ് (54) എന്നി വരെയാണ് ഇരിട്ടി ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.പി.രാജേഷ്, പ്രിൻ സിപ്പൽ എസ്.ഐ.,എം. അബ്ബാസ് അലി, ജുനിയർ എസ്.ഐ. അഖി ൽ.എസ്.ഐ കെ.ടി.മനോജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷൗക്കത്ത്, നവാസ്, റഷീദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ഇരിട്ടി ടൗണിന് സമീപത്തെ ആളൊഴിഞ്ഞ പഴയ വീട്ടിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികൾ പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ഏഴിന് വെള്ളിയാഴ്ച വൈകുന്നേരം പ്രഥമാധ്യാപിക പ്രീതയുടെ നേതൃത്വത്തിൽ സ്കൂൾ തുറന്നു പരിശോധിക്കാൻ എത്തിയപ്പോഴാണ് കമ്പ്യൂട്ടർ ലാബിന്റെ ഗ്രിൽസ് തകർത്ത നിലയിൽ കണ്ടത്. വാതിലിന്റെ പുട്ടും തകർത്ത നിലയിലായിരുന്നു. തുടർന്ന്
പരിശോധിച്ചപ്പോഴാണ് കമ്പ്യൂട്ടർ ലാബിൽ കവർച്ച നടന്നത്
ബോധ്യമായത്. മുറിയിൽ സൂക്ഷിച്ച് 7,56,000 രൂപ വിലമതിക്കുന്ന ഇരുപത്തിയാറ് ലാപ് ടോപ്പുകൾ മോഷണം പോയിരുന്നു. തുടർന്ന് ഇരിട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത പോലീസിൻ്റെ അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതി ടെയാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കവർച്ചക്കാർ പിടിയിലായത് മോഷ്ടിച്ച ലാപ് ടോപ്പുകൾ വിതരണക്കാർക്ക് വില്പന നടത്താൻ സാധ്യതയുള്ളതിനാൽ പോലീസ് മോഷണം പോയ ലാപ് ടോപ്പുകളുടെ സീരിയൽ നമ്പർ വിവിധ സ്റ്റേഷനുകളില കമ്പ്യൂട്ടർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥ പനങ്ങൾക്കും സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചിരുന്നു. ഇതി ടെ പ്രതികളിൽ നിന്നും മൊത്തമായി ലാപ് ടോപ്പു അഡ്വാൻ നൽകി വാങ്ങിയ വിതരണക്കാരനായ യുവാവ് വിവരം ഇരിട്ടി എസ്.ഐ.എം. അബ്ബാസ് അലിയെ രഹസ്യമായി അറിയിച്ചതി തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണ കേസിലെ പ്രതികളായ ഇരുവരും പോലീസ് വലയിൽ കുടുങ്ങിയത് പിടിയിലായ മാറാട് സ്വദേശി ദീപു കഴിഞ്ഞ ലോക് ഡൗൺ സമയത്ത് ഇതേ സ്കൂളിൽ നിന്നും ലാപ് ടോപ്പ് മോഷ്ടിച്ച കേസിൽ പ്രതിയാണ് ‘ കേസന്വേഷണ ചുമതലയുള്ള എസ്.ഐ.എം. അബ്ബാസ് അലിയുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി