തൃശൂരില്‍ കൊറോണ നിയമം ലംഘിച്ച് മസ്ജിദില്‍ മൃതദേഹം സംസ്കരിക്കാന്‍ നീക്കം; കേസ് എടുത്ത് പോലീസ്
തൃശൂര്‍ : കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് മസ്ജിദില്‍ മൃതദേഹം സംസ്കരിക്കാന്‍ ശ്രമം. എംഎല്‍സി ജുമാ മസ്ജിദിലാണ് സംഭവം. വരവൂര്‍ സ്വദേശിനി ഖദീജയുടെ മൃതദേഹമാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയില്‍ സംസ്കരിക്കാന്‍ ശ്രമിച്ചത്.
കൊറോണ ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഖദീജ മരിച്ചത്. തുടര്‍ന്ന് സംസ്കാരത്തിനായി മസ്ജിദിലേക്ക് കൊണ്ടുവരികയായിരുന്നു. വിവരം അറിഞ്ഞ് അധികൃതര്‍ എത്തിയപ്പോഴേക്കും മൃതദേഹം കുളിപ്പിച്ച് മതപരമായ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.
സംഭവത്തില്‍ പോലീസ് മസ്ജിദ് അധികൃതര്‍ക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും കേസ് എടുത്തു. മൃതദേഹം എത്തിച്ച ആംബുലന്‍സും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം വരവൂരിലേക്ക് കൊണ്ടുപോയി പോലീസിന്റെയും മറ്റ് അധികൃതരുടെയും മേല്‍നോട്ടത്തില്‍ സംസ്കരിക്കും.
ജില്ലയില്‍ ഇതിന് മുന്‍പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണമാണ് നടത്തിവരുന്നത്. സംഭവം ഗൗരവമാണെന്നും, കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കരിക്കണമെന്ന കാര്യം അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.