കാർഷിക സർവ്വകലാശാലയുടെ ഗസ്റ്റ് ഹൗസ് കോവിഡ് ചികിത്സ കേന്ദ്രമാക്കി ഡിവൈഎഫ്ഐ
കാഞ്ഞങ്ങാട് :പടന്നക്കാട് കാർഷിക സർവ്വകലാശാല ക്യാമ്പസി ലെ ഗസ്റ്റ് ഹൗസ് കോവിഡ് ചികിത്സ കേന്ദ്രമാക്കാൻ ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പരിപാടി നടത്തി.കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത,
ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് മേഖല സെക്രട്ടറി അനീഷ്,
മേഖല പ്രസിഡന്റ് വിനേഷ് ഞാണിക്കടവ്, ട്രഷറർ അഭിനന്ദ് ഉൾപ്പെടെ വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ 50 ഓളം ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തി യത് .