കാസർകോട്;മതമൗലികവാദം പോലെ ഭാഷാമൗലികവാദവും ഭയാനകമാണെന്ന് എം.എൻ.കാരശ്ശേരി.ഭാഷ കൊടുക്കൽ വാങ്ങലുകളിലൂടെയാണ്സമ്പുഷ്ടവും അനന്യവുമാകുന്നത്.ലോകമെങ്ങുമുള്ള ഭാഷാചരിത്രം പറയുന്നത് ഇതുതന്നെയാണ്.ഭാഷാപദ്ധതികൾ ആർക്കും അടിച്ചേൽപ്പിക്കാനാകില്ല. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നടത്തുന്ന നീക്കത്തെ ഭാഷാമൗലികവാദമായിട്ടേ കാണാനാകൂ.ഈ പോക്ക് അപായ സൂചനകളാണ്.ഇ.എം.എസും,മുണ്ടശ്ശേരിയുമടങ്ങിയ ഭരണാധികാരികൾ മലയാളത്തിന്റെ ഉന്നതിക്കും മറ്റും നടത്തിയ ശ്രമങ്ങളെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാർ അട്ടിമറിക്കുകയാണ് ചെയ്തത്.ഉദോഗസ്ഥ മേധാവിത്വം ജനാധിപത്യ ഭണക്രമങ്ങൾ ക്ക് മേൽ അധീശാധികാരം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.ഇവരാണ് മലയാളം ഭരണഭാഷയാക്കാനുള്ള നയങ്ങളെ പരാജയപ്പെടുത്തുന്നത്.കേരളത്തിൽ കോടതിയുൾപ്പെടെ സമസ്ത മേഖലകളിലും മാതൃഭാഷയായ മലയാളത്തിന് പ്രാമുഖ്യം വേണം. കാരശ്ശേരി ആവശ്യപ്പെട്ടു
ഇംഗ്ലീഷ് പഠിക്കണം .ഇംഗ്ലീഷിൽ പഠിക്കേണ്ടതില്ല.ബ്രിട്ടീഷുകാർ മലയാളത്തിലും അതത് പ്രാദേശിക ഭാഷകളിലുമാണ് ഭരിച്ചത്.ഗുണ്ടർട്ടും ലോഗനുമെല്ലാം മലയാളം പഠിച്ചവരാണ്.ഉപ്പിട്ട് കഞ്ഞികുടിക്കാൻ മറന്നമലയാളികളാണ് മറ്റുചിലരെ കഞ്ഞിയെന്നു വിളിച്ചു അധിക്ഷേപിക്കുന്നത്.ഭാഷയിലും പുരുഷമേധാവിത്വമാണ് കുടികൊള്ളുന്നതെന്നും കാരശ്ശേരി പറഞ്ഞു.സംസ്ക്രുതത്തെയും ഹിന്ദിയേയും ഇംഗ്ലീഷിനേയും ഉദാത്തമാക്കി പ്രാദേശിക ഭാഷകളെ ഉന്മൂലനം ചെയ്യുന്ന പ്രവണതകൾ ഏറിവരികയാണെന്നും കാരശ്ശേരി വിശദീകരിച്ചു.
പ്രശസ്ത മാധ്യമ പ്രവർത്തകൻ രത്നാകരൻ മാങ്ങാടിന്റെ വാക്കേ..വാക്കേ എന്ന പുസ്തകം പ്രകാശനം ചെയ്തു ഭാഷയുടെ നാനാര്ഥങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കവി രവീന്ദ്രൻ പാടി പുസ്തകം ഏറ്റുവാങ്ങി.ജി.ബി.വത്സൻ അധ്യക്ഷനായിരുന്നു.കെ,മണികണ്ഠദാസ്,സുബിൻ ജോസ് , കെ.വി.കുമാരൻ,അഷ്റഫ് ചേരങ്കൈ ,ഷുക്കൂർ കോളിക്കര ,ബി.കെ.സുകുമാരൻ ,വേണു മാങ്ങാട്,വി.വി.പ്രഭാകരൻ ,വിനോദ്കുമാർ പെരുമ്പള എന്നിവർ സംബന്ധിച്ചു.