ഓട്ടോകൾക്ക് 5 ലിറ്റർ പെട്രോൾ ദാനമായി നൽകാൻ പണം നൽകിയ യുവാവിന്റെ അവസ്ഥയറിഞ്ഞ് ഞെട്ടിയത് ഓട്ടോ തൊഴിലാളികൾ.
മലപ്പുറം: പെരിന്തൽമണ്ണയിലെ ഒരു പെട്രോൾ പമ്പിൽ നടന്ന അസാധാരണ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് ഒരു ലക്ഷം രൂപയുമായി ഓട്ടോ തൊഴിലാളിയായ ഒരു യുവാവ് പെട്രോൾ പമ്പിൽ എത്തിയത്, പെട്രോൾ പമ്പിൽ ഒരു ലക്ഷം രൂപ നൽകി പെട്രോൾ അടിക്കാൻ വരുന്ന ഓട്ടോറിക്ഷകൾക്ക് എല്ലാത്തിനും 5 ലിറ്റർ ഇന്ധനം സൗജന്യമായി നൽകാൻ അയാൾ പറഞ്ഞു ഏൽപ്പിക്കുകയായിരുന്നു. കൊറോണക്കാലത്ത് ലോക് ഡൗൺ മൂലം ഓട്ടോ ഡ്രൈവർമാർ എല്ലാം പ്രതിസന്ധിയിലാണ് എന്നും അവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞതോടെ പെട്രോൾ പമ്പിലെ ജീവനക്കാർ കൂടുതലൊന്നും ആലോചിച്ചില്ല,ഇടയ്ക്കിടെ ഇയാൾ തന്നെ പെട്രോൾ അടിക്കാൻ പമ്പിൽ വരുന്ന പരിചയവും അവർക്ക് ഉണ്ടായിരുന്നു. തൊട്ടുപുറകിൽ പെട്രോൾ പമ്പിൽ പണംനൽകി ഇന്ധനം നിറയ്ക്കാൻ വന്ന ഓട്ടോറിക്ഷാ ഡ്രൈവറോട് പമ്പിലെ ജീവനക്കാർ പണം വേണ്ടെന്നും 5 ലിറ്റർ പെട്രോൾ ഈ സൗജന്യം ആണെന്നും പറഞ്ഞു സൗജന്യമായി പെട്രോളൊഴിച്ച് പുറത്തിറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവർ കണ്ടവരോടെല്ലാം വിവരം പറഞ്ഞു.
പിന്നെ അറിഞ്ഞവർ അറിഞ്ഞവർ ഫ്രീയായിട്ട് പെട്രോൾ അടിക്കാൻ ഓടിയെത്തി, ഓട്ടോകളുടെ നീണ്ട നിര കൊണ്ട് പെരിന്തൽമണ്ണ നഗരത്തിൽ വലിയ രീതിയിൽ ഗതാഗതക്കുരുക്ക് പോലും രൂപപ്പെട്ടു.
ഇതിനിടെയാണ് പെട്രോൾ ദാനമായി നൽകാൻ ഒരു ലക്ഷം രൂപ സഹായം ഏൽപ്പിച്ച വ്യക്തി മാനസിക രോഗിയാണ് എന്ന വിവരം കുടുംബം മുഖേന അറിയുന്നത്,
അദ്ദേഹത്തിന്റെ സ്ഥലം വിൽപ്പന നടത്തി ആ വഴിയിൽ കയ്യിലുണ്ടായിരുന്ന പണമാണ് ഇങ്ങനെ നൽകിയത് എന്നും തിരിച്ചറിയുകയുണ്ടായി.
ബന്ധുക്കൾക് സംഭവം അറിയുമ്പോഴേക്കും അമ്പതിനായിരത്തേറേ രൂപയുടെ പെട്രോൾ അടിച്ചു കഴിഞ്ഞിരുന്നു, പെട്രോൾപമ്പ് ജീവനക്കാർക്ക് മുന്നിൽ സംഭവം വിവരിച്ചതോടെ ഫ്രീ പെട്രോൾ അടിക്കൽ സ്റ്റോപ്പ് ചെയ്യുകയും, ബാക്കി വന്ന തുക കുടുംബത്തെ ഏൽപ്പിക്കുകയും ഉണ്ടായി.
നിജസ്ഥിതി അറിഞ്ഞതോടെ പല ഓട്ടോ തൊഴിലാളികളും തങ്ങൾ അടിച്ച പെട്രോളിന്റെ തുക പമ്പിൽ പോയി തിരികെ നൽകുന്നുണ്ട് എന്നത് കുടുംബത്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്, പെട്രോൾ അടിച്ച എല്ലാ വാഹനങ്ങളുടെയും രജിസ്ട്രേഷൻ നമ്പർ എഴുതി വെച്ചത് കൊണ്ട് അവരെ കൂടി ബന്ധപ്പെട്ട് പണം തിരികെ വാങ്ങാമെന്ന പ്രതീക്ഷയും കുടുംബത്തിനുണ്ട്…
ഏതായാലും കോവിഡ് കാലത്തെ ഫ്രീ പെട്രോൾ ആർക്കോ സംഭവിച്ച അമളിയാണ് എന്ന് കണക്ക് കൂട്ടുകയാണ് ഓട്ടോതൊഴിലാളികൾ.