മാദ്ധ്യമ പ്രവർത്തകരെ കൊവിഡ് വാക്സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം:
വി മുരളീധരൻ
തിരുവനന്തപുരം :മാദ്ധ്യമ പ്രവർത്തകരെ കൊവിഡ് വാക്സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ശരിയായ വിവരകൈമാറ്റം കൊവിഡ് പോരാട്ടത്തില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ മാദ്ധ്യമപ്രവര്‍ത്തനവും. ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്. യുദ്ധരംഗത്ത് ജീവന് പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാദ്ധ്യമപ്രവര്‍ത്തകർ. അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂഇക്കാര്യത്തില് വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. മാതൃഭൂമിയിലെ സീനിർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദിന്റെ അകാലവിയോഗത്തിൽ ദുഖം രേഖപ്പെടുത്തികൊണ്ടുള്ള കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-‘ശരിയായ വിവരകൈമാറ്റം കോവിഡ് പോരാട്ടത്തില്‍ പ്രധാനപ്പെട്ടതാണ്…
അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തനവും ….
ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്..
യുദ്ധരംഗത്ത് ജീവന് പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍…
അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂ
ഇക്കാര്യത്തില്‍ വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു’