കാസർകോട് ഓക്സിജൻ പ്ലാൻ്റ് ടെണ്ടർ നടപടി തുടങ്ങി,പദ്ധതി നിർവഹണം നിർമ്മിതി കേന്ദ്രത്തിന്
കാസർകോട് :പൊതുമേഖലയിൽ ചട്ടഞ്ചാലിൽ സ്ഥാപിക്കുന്ന കാസറഗോഡ് ഓക്സിജൻ പ്ലാൻ്റിൻ്റെ ടെണ്ടർ നടപടി തുടങ്ങി . ജില്ല പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ല ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ആണ് പദ്ധതി .ഈ ടെണ്ടർ വഴിയാണ് ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കുന്നത്. മെയ് 27 ആണ് ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയ്യതി ‘ . പ്ലാൻ്റിൻ്റെ സിവിൽ പ്രവൃത്തികൾ നിർമ്മിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജർ ആണ് പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ’. പ്ലാൻ്റ് എത്രയും വേഗം പൂർത്തിയാക്കാനാണ് തീരുമാനം.അവലോകന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ല കളക്ടർ ഡോ: ഡി.സജിത് ബാബു, കെ.ഡി.പി.സ്പെഷഷൽ ഓഫീസർ ഇ.പി.രാജമോഹൻ, സി.പി.സി.ആർ.ഐ സീനിയർ സയിൻ്റിസ്റ്റ് ഡോ.സി തമ്പാൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാർ, ഫിനാൻസ് ഓഫീസർ കെ.സതീശൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്കുമാർ എന്നിവർ പങ്കെടുത്തു.