മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് അന്തരിച്ചു.
കൊച്ചി: മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെ 2 ന് ഹ്യദയാഘാതത്തെ തുടർന്ന് ആണ് മരണം. വടക്ക് പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. നേരത്തെ ഇന്ത്യാവിഷൻ ചാനലിൽ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്.