കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ആംബുലന്‍സ് അനുവദിച്ചു
കാസര്‍കോട് :കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്ക്കുന്ന കാസറഗോഡ് ജില്ലയ്ക്ക് രാജ് മോഹന്‍ ഉണ്ണിത്താന് എം പി യുടെ പ്രാദേശിക വികസന പദ്ധതിയില്‍ നിന്ന് നാലപ്പത്തിനാല് ലക്ഷം രൂപ ചെലവില്‍ മൂന്ന് ആംബുലന്‍സുകള്‍ അനുവദിച്ചു. കാസറഗോഡ് ജനറല്‍ ഹോസ്പിറ്റല്‍, മംഗല്പാടി താലൂക്ക് ഹോസ്പിറ്റല്‍, മൂളിയാര്‍ സി. എച്ച്. സി എന്നിവയ്ക്കാണ് ആംബുലന്‍സുകള്‍ അനുവദിച്ചത്. ഇവയ്ക്ക് ഭരണാനുമതി ലഭിച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന് എം പി അറിയിച്ചു.