രാമനാഥപുരം: തീര്‍ഥാടന കേന്ദ്രമായ തമിഴ്നാട് രാമനാഥപുരത്തെ ഏര്‍വാടിയില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാല്‍സംഘത്തിനു ഇരയായി. മനോദൗര്‍ബല്യത്തിനു ചികില്‍സതേടിയെത്തിയ കൊല്ലം സ്വദേശിനിയെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപെട്ടു ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ എഴുപരും കൗമാരക്കാരാണ്.
മാനോദൗര്‍ബല്യമുള്ള പെണ്‍കുട്ടി മാതാപിതാക്കളോടപ്പമാണ് ഏര്‍വാടിയില്‍ ചികില്‍സ തേടിയെത്തിയത്. ശുചിമുറിയില്‍ പോകുന്നതിനായി ചൊവ്വാഴ്ച രാത്രി പുറത്തിറങ്ങിയതായിരുന്നു. പിന്നീട് കുട്ടിയെ കാണാതാക്കുകയായിരുന്നു. മണിക്കറുകള്‍ നീണ്ട തിരച്ചിലിനൊടുവില്ചികിത്സാകേന്ദ്രത്തിനു പിന്നിലെ കാട്ടില്‍ നിന്ന് പൂര്‍ണനഗ്നായായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏഴു കൗമാരക്കാര്‍ അറസ്റ്റിലായത്. ദര്‍ഗനടത്തിപ്പുമായി ബന്ധപെട്ടവരുടെ മക്കളാണ് പിടിയിലായത്. ഇവരെ പിന്നീട് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ ഹാജരാക്കി തിരുന്നല്‍വേലിയിലെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു അയച്ചു.