കോവിഡിൽ ബുദ്ധിമുട്ടുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം: ഓൾ കേരളാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ് വെൽഫയർ അസോസിയേഷൻ
കാഞ്ഞങ്ങാട്: കോവിഡ് ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടി വന്നിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആൾ കേരളാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ് വെൽഫയർ അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി സർക്കാരിനോട് അവശ്യപ്പെട്ടു.
കൊവിഡിന്റെ രണ്ടാം തരംഗം എറ്റവും വലിയ ആഘാതം ഏൽപിച്ചത് സാങ്കേതിക വിദ്യാഭ്യാസ മേഖലയെയാണ്. ഇപ്പോള്‍ ലോക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ ഈ തകര്‍ച്ച പൂര്‍ണമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അടച്ചു പൂട്ടേണ്ടി വരുന്ന സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കാന്‍ കെട്ടിട ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും അടച്ചിടുന്ന സ്ഥാപനങ്ങളുടെ ഫിക്സഡ് വൈദ്യുതി ചാര്‍ജ് ഓഴിവാക്കി നല്‍കണമെന്നും ആൾ കേരളാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ് വെൽഫയർ അസോസിയേഷൻ കാസറഗോഡ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. അടച്ചുപൂട്ടലും സാമ്പത്തിക മാന്ദ്യവും കാരണം മുടങ്ങുന്ന ബാങ്ക് വായ്പയ്ക്ക് പലിശയിളവ് നല്‍കുന്നതിനും കാലാവധി നീട്ടി നല്‍കുന്നതിനും നടപടി വേണം. കഴിഞ്ഞ കോവിഡ് കാലത്ത് ചെറുകിട സംരംഭകർക്കു നൽകാമെന്ന് പറഞ്ഞ KSFE വായ്പാ ഈ സമയതെങ്കിലും നൽകുന്നതിനു സാധിക്കണം
മറ്റെല്ലാ മേഖലകളിലും നിരവധിയായ ആശ്വസ നടപടികൾ നൽകിയെങ്കിലും സാങ്കേതിക വിദ്യാഭ്യാസ മേഘലയ്ക്ക് കാര്യമായ ഒരു സഹായവും കിട്ടിയില്ല.
ബാങ്ക് ലോണും മറ്റു വലിയ ബാധ്യതകളുമായി പിടിച്ചു നില്ക്കാൻ സാധിക്കതെ തകർന്ന് തരിപ്പണമായ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിന് ഗവൺമെന്റെ ആടിയന്തിരാമായി ഇടപെടണമെന്നും AKTIWA ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് അനിൽ കുമാർ, ജില്ലാ പ്രസിഡണ്ട് ഷാനവാസ്, ജില്ലാ സെക്രട്ടറി റിഷാദ്, ജില്ലാ ട്രഷറർ പ്രസാദ്, രക്ഷാധികാരി റസാക്ക്, ഉണ്ണിക്കൃഷ്ണൻ കിനാനൂർ എന്നിവർ സംസാരിച്ചു