ഓട്ടോയിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യ ശേഖരം പിടികുടി; പ്രതി ഓടി രക്ഷപ്പെട്ടു
കാസർകോട്: വാഹന പരിശോധനക്കിടെ ഓട്ടോയിൽ കടത്തുകയാ യിരുന്ന 864 കുപ്പി കർണ്ണാടക മദ്യ ശേഖരം പിടികൂടി പ്രതി ഓടി രക്ഷപ്പെട്ടു അടുക്കസ്ഥയിലെ ബി എം നാരായണ നാണ് (35) ഓടിപ്പോയത്. എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യ വിവരത്തെ തുടർന്ന് എക് സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനന്റെ നേതൃത്വത്തി ൽ മഞ്ചേശ്വരം കാട്ടു കുക്ക പെർ ള അടുക്കസ്ഥല റോഡിൽ വാഹന പരിശോധനക്കിടെയാണ് മദ്യം പിടികൂടിയത്. 180 മില്ലി യുടെ 864 കുപ്പി കർണ്ണാടക മദ്യമാണ് പിടി കൂടിയത്. വാഹന പരിശോധ എക്സൈസ് ഓഫീസർമാരായ എൽ. മോഹ നകുമാർ, പി. ശൈലേഷ്, ഡ്രൈവർ പി.വി. ദിജിത്ത് എന്നിവരുമുണ്ടാ യിരുന്നു. മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ. 14. എക്സ് 2309 നമ്പർ ഓട്ടോ യും മദ്യ ശേഖരവും അധികൃതർ കസ്റ്റഡിയിലെടുത്തു. കേസെടുത്ത് പ്രതിക്കു വേണ്ടി തെരച്ചിൽ ഊർജിതമാക്കി.