കോവിഡ് പോസ്റ്റീവായ നേഴ്സ് കുഴഞ്ഞുവീണു:, ഒരു മണിക്കൂറോളം ആരും തിരിഞ്ഞു നോക്കിയില്ല.
തുണയായെത്തിയത് ടാക്സി ഡ്രൈവർ
കാസർകോട്: കുറ്റിക്കോല്‍ :കോവിഡ് പോസിറ്റീവായ കുറ്റിക്കോല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സ് വീടിന് സമീപം കുഴഞ്ഞു വീണു.പ്ലാവിലായിലെ യുവതിയാണ് കുഴഞ്ഞുവീണ് ബോധരഹിതയായത്.
കോവിഡ് പോസിറ്റീവ് ആയതിനാല്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സംഭവമറിഞ്ഞവര്‍ കൂട്ടാക്കിയില്ല .
വാഹനം കിട്ടാത്തതും തിരിച്ചടിയായി. ഇതിനെത്തുടര്‍ന്ന് സ്ഥലത്തെ യുവാക്കളായ രാധാകൃഷ്ണനും ബിജുവും സമീപത്തെ ഡ്രൈവര്‍മാരെ വിളിച്ചു എന്നാല്‍ ആരും
സംഭവം നടന്നിട്ട് ഒരു മണിക്കൂര്‍ ആയിട്ടും സ്ഥലത്ത് എത്തിയില്ല. ഇതിനെ തുടര്‍ന്ന്
10 കിലോമീറ്റര്‍ അപ്പുറമുള്ള പള്ളത്തിങ്കാല്‍ പ്രദേശത്തെ ടാക്സി ഡ്രൈവര്‍ നിധീഷ് കൊല്ലം പണയെ രാധാകൃഷ്ണന് ബന്ധപ്പെട്ടു .
വിവരം ലഭിച്ച ഉടനെതന്നെ നിധീഷ് സൈലോ വാഹനവുമായി പ്ലാവിലാ യിലേക്ക് കുതിക്കുകയും
കോവിഡ് പോസിറ്റീവായ നേഴ്സിനെ ബേഡകം ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ടാക്സി ഡ്രൈവറുടെ നല്ല പ്രവര്‍ത്തിയെ അഭിനന്ദിക്കുകയാണ് നാട്ടുകാര്‍ .
ആശുപത്രിയില്‍ കഴിയുന്ന നഴ്സ് സുഖം പ്രാപിച്ചുവരുന്നു