യു.പിയില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു
കാറുടമയുടെ ഭാഗത്തുനിന്നുള്ള ക്രൂരതയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഭഗ്പത്ത്: കാറിനുള്ളില്‍ കുടുങ്ങിയ നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ സിഗൗളി താഗയില് വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടികള്‍ അബദ്ധത്തില്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നുവെന്ന ചണ്ഡിനഗര്‍ പോലീസ് അറിയിച്ചു.
അനില്‍ ത്യാഗി എന്നയാളുടെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് അഞ്ച് കുട്ടികള്‍ കളിക്കാനായി കയറിയത്. കാര്‍ അബദ്ധത്തില്‍ ലോക്ക് ആയി. ഒരാള്‍ ഒഴികെ നാലു പേരും കാറിനുള്ളില്‍ തന്നെയിരുന്ന് മരിച്ുച.
നിയതി (8), വന്ദന (4), അക്ഷയ് (4), കൃഷ്ണ(7), ശിവാന്ഷ (8) എന്നിവരാണ് കാറിനുള്ളില്‍ കളിക്കാന്‍ കയറിയത്. ശിവാന്ഷ ഒഴികെ എല്ലാവരും മരിച്ചുവെന്ന് പോലീസ് പറയുന്നു.
അതേസമയം, കാറുടമയുടെ ഭാഗത്തുനിന്നുള്ള ക്രൂരതയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.