തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട ;400 കിലോ കഞ്ചാവുമായി 2 പേര് എക്സൈസ് പിടിയിലായി
തിരുവനന്തപുരം:സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട മുക്കംപാലമൂട്ടിൽ നടത്തിയ പരിശോധനയിൽ കാറിൽ കടത്തി കൊണ്ടുവന്ന 400 കിലോയിലധികം കഞ്ചാവ് പിടികൂടി, വാഹനത്തിലുണ്ടായിരുന്ന തിരുമല സ്വദേശി ഹരികൃഷ്ണൻ,വള്ളക്കടവ് സ്വദേശി അഷ്കർ എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. സ്ക്വാഡിന്റെ സംഘത്തലവനായ സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്പെക്ടർ G. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ. വി. വിനോദ്, ടി. ആർ. മുകേഷ്കുമാർ, ആർ. ജി. രാജേഷ്, എസ്. മധുസൂദനൻ നായർ, പ്രിവെന്റീവ് ഓഫീസർമാരായ ടി. ഹരികുമാർ, രാജ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, ഷംനാദ്, രാജേഷ്, ജിതിഷ്, ശ്രീലാൽ, ബിജു, മുഹമ്മദ് അലി, അനീഷ്, അരുൺ എക്സൈസ് ഡ്രൈവർ രാജീവ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.