ലഖ്നൗ:ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ച തൊണ്ണൂറുകാരനായ ദളിതനെ ചുട്ടുകൊന്നു. മഴുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷമാണ് കൊല ചെയ്തത് . ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹാമിര്‍പൂരിലെ മായ്ദാനി ബാബ ക്ഷേത്രത്തിലേക്ക് വന്ന ചിമ്മയാണ് ക്രൂരമായി കൊല്ലചെയ്യപ്പെട്ടത്. ഭാര്യക്കും മകന് ദുര്ജനും സഹോദരനും ഒപ്പം ബുധനാഴ്ച വൈകീട്ട് ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ചിമ്മ. അവിടെ വെച്ച് സന്‍ജയ് തിവാരി എന്നയാള്‍ ചിമ്മയെ ക്ഷേത്രത്തില്‍ കയറുന്നതില്‍ നിന്നും തടയുകയായിരുന്നു.ചിമ്മ അനുസരിക്കാതിരുന്നപ്പോള്‍ മഴുകൊണ്ട് വെട്ടുകയും അതിന് ശേഷം കത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മറ്റ് വിശ്വാസികളും സമീപത്തുണ്ടായിരുന്നു. കാണ്‍പൂരില്‍ നിന്നും 140 കിലോമീറ്റര്‍ അകലെ ഹാമിര്‍പൂര്‍, ജലൗണ്‍ ജില്ലകള്‍ക്കിടയിലുള്ള ഗ്രാമത്തിലാണ് സംഭവമുണ്ടായത്.തിവാരി മദ്യപിച്ചിരുന്നതായും അയാള്‍ മറ്റുള്ള വിശ്വാസികളെ അക്രമിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.തിവാരി മറ്റുള്ള വിശ്വാസികളെ അമ്പലത്തില്‍ കയറുന്നതില്‍ നിന്നും തടഞ്ഞതായി ദൃക്സാക്ഷി പറഞ്ഞു. വളരെ പെട്ടന്ന് തിവാരി ചിമ്മയെ മഴുകൊണ്ട് വെട്ടുകയും ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു.