കൊച്ചി നഗരസഭ കൗൺസിലർ കെ കെ ശിവൻ കൊവിഡ് ബാധിച്ച് മരിച്ചു
കൊച്ചി: കൊച്ചി നഗരസഭ കൗൺസിലർ കൊവിഡ് ബാധിച്ച് മരിച്ചു. കൗൺസിലർ കെ കെ ശിവനാണ് മരിച്ചത്. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോർഡ് ആന്റ് ജനറൽ വർക്കേസ് ജില്ലാ സെക്രട്ടറിയുമായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് നടക്കും.