പ്രതിരോധ പ്രവര്ത്തനങ്ങളില്കാസര്കോട്ഉള്പ്പെടെ ആറ് ജില്ലകളില്അലംഭാവം; അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മങ്ങല്‍ ഉണ്ടായോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ഡുതല സമിതികള്‍ രൂപീകരിക്കുന്നതില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ചവരുത്തി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് വീഴ്ച. ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളിലും അലംഭാവമുണ്ട്. ഇത് അടിയന്തരമായി തിരുത്തണം.
വാക്സിനേഷനില്‍ വാര്‍ഡുതല സമിതി അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇവര്‍ മുന്‍കയ്യെടുക്കണം. ആംബുലന്‍സിന് പകരം വാഹനങ്ങള്‍ കരുതിവയ്ക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) കൂടിയ ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കുന്നതിനു വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.
ഇതുവരെ ഉന്നത ഉദ്യോഗസ്ഥര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ താഴെ തട്ടിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്തത്.