അമ്മയുടെ ഓര്‍മയില്‍ വീല്‍ചെയര്‍ കൈമാറി
ഉദുമ : നടക്കാൻ ശേഷിയില്ലാത്ത ആളെ കണ്ടെത്തി വീൽ ചെയർ നൽകാൻ മുൻ പ്രവാസിയായ ചെമ്പിരിക്കയിലെ ബാലൻ അത് ചന്ദ്രഗിരി റോവർ ക്രൂവിന് കൈമാറി.
അമ്മയുടെ ഓർമയ്ക്കായി അവരുടെ ചരമ ദിനത്തിലാണ് പൊതു കാരുണ്യ പ്രവർത്തനത്തിൽ സജീവമായ ചന്ദ്രഗിരി റോവർ ക്രൂവിന് ബാലനും അനുജന്റെ മകൾ മാളവികയും ചേർന്ന് വീൽചെയർ കൈമാറിയത്. ക്രൂ ലീഡർ അജിത് സി.കളനാട്, മിനി ഭാസ്കരൻ, തങ്കമണി രാമകൃഷ്ണൻ, ഷിജിത്ത് കളനാട് എന്നിവർ സംബന്ധിച്ചു. കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ ജില്ലയിൽ അർഹരായവരെ കണ്ടെത്തി ഭക്ഷണവും ഭക്ഷ്യകിറ്റുകളും മുഖാവരണങ്ങളും ഓൺ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ടെലിവിഷൻ സെറ്റുകളും മൊബൈൽ ഫോണുകളും വിതരണം ചെയ്തവരാണ് ചന്ദ്രഗിരി റോവർ ക്രൂ