ജയസൂര്യയുടെ അപരന് മനോജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി;ജയസൂര്യ വിളിച്ചു
പൊയിനാച്ചി :ലോക്ക് ഡൗൺ സമയത്ത് നേരമ്പോക്കിന് വേണ്ടി നടൻ ജയസൂര്യയെ
അനുകരിച്ചപരവനടുക്കം സ്വദേശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി .കോട്ടരുവം
സ്വദേശി മനോജിൻ്റെ അനുകരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായത് .
ജയസൂര്യ അഭിനയിച്ച വിവിധ സിനിമകളിലെ
വേഷങ്ങൾ മനോജ് അവതരിപ്പിച്ച് ജനശ്രദ്ധ നേടിയിട്ടുണ്ട് .
ആട് സിനിമയിലെ ഷാജിപാപ്പൻ, ഞാൻ മേരിക്കുട്ടി എന്ന സിനിമയിലെ മേരിക്കുട്ടി തുടങ്ങിയ കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ കണ്ട് ജയസൂര്യ മനോജിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കോവിഡ് വ്യാപനം കഴിഞ്ഞപ്പോൾ കുടുംബസമേതം കൊച്ചിയിലേക്ക് ക്ഷണിക്കുകയും ചെയ്തു .
കുമാരൻ നായർ – മാധവി എന്നിവരുടെ മകനാണ് മനോജ്.ഭാര്യ: സ്വാതി മകൾ: ശ്രീബാല