സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ; തിരുവനന്തപുരത്ത് ജ്യോതിഷ തന്ത്രിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
തിരുവനന്തപുരം: സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല വീഡിയോയുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ ജ്യോതിഷ തന്ത്രി പിടിയില്‍. മൈലോട്ടു മൂഴി മൊട്ടമൂഡ് ദ്വാരക ജോതിഷാലയം നടത്തുന്ന നെയ്യാറ്റിന്‍കര മഞ്ചവിളാകം വിഷ്ണു പോറ്റി എന്ന വിഷ്ണുവാണ് പിടിയിലായത്.
വിഷ്ണുവിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാളുടെ ലാപ് ടോപ്പില്‍ ഉണ്ടായിരുന്നത്.
ജ്യോതിഷാലയത്തില്‍ എത്തുന്ന സ്ത്രീകളുടെ ഫോട്ടോകളും, ഫേസ് ബുക്കില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങളും ഉപയോഗിച്ചായിരുന്നു ഇയാള്‍ മോര്‍ഫിംഗ് നടത്തിയത്.
അശ്ലീല വീഡിയോയ്ക്ക് ഒപ്പം സ്ത്രീകളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് വെയ്ക്കുകയായിരുന്നു. സ്ഥാപനത്തില്‍ നിന്നു കിട്ടിയ മെമ്മറി കാര്‍ഡ് ജ്യോതിഷിയുടെ ശിഷ്യന്മാര് പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
ഇയാളെ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ ഓഫീസില്‍ നിന്ന് കണ്ടെടുത്ത പെന്‍ഡ്രൈവ്, മെമ്മറികര്‍ഡുകള്‍, ലാപ് ടോപ്പ്, മൊബൈല്‍ എന്നിവ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.