കോവിഷീല്‍ഡ് വാക്സിന്: രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കാന്‍ ഇന്ത്യ; തീരുമാനം അടുത്തയാഴ്ച
ന്യൂഡൽഹി: ഓക്സ്ഫെഡ്-ആസ്ട്രേ സെനിക്ക കോവിഷീൽഡ് വാക്സിെൻറ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധസമിതി പഠനത്തിെൻറ അടിസ്ഥാനത്തിൽ അടുത്തയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. രണ്ട് ഡോസുകൾക്കിടയിലെ കാലാവധി ദീർഘിപ്പിക്കുന്നത് വാക്സിെൻറ കാര്യക്ഷമത വർധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെ കോവിഷീൽഡ് വാക്സിെൻറ ഇരു ഡോസുകൾക്കിടയിലെ ഇടവേള നാലാഴ്ചയിൽ നിന്ന് ആറാഴ്ചയായി വർധിപ്പിച്ചിരുന്നു.
ഇടവേള വർധിപ്പിക്കുന്നത് വഴി രാജ്യത്തെ വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട ഉണ്ടായിട്ടുള്ള സമ്മർദം ഒരു പരിധി വരെ കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൻസെറ്റ് ജേണൽ നടത്തിയ പഠനത്തിൽ 12 ആഴ്ചത്തെ ഇടവേളയിൽ കോവിഷീൽഡ് വാക്സിൻ നൽകുന്നത് 81.3 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. വാക്സിൻ നൽകുന്നതിലെ ഇടവേള ആറാഴ്ചയിൽ താഴെയാണെങ്കിൽ ഫലപ്രാപ്തി 55.1 ശതമാനമായി കുറയുമെന്നും ഏജൻസി കണ്ടെത്തിയിരുന്നു.
യു.കെ വാക്സിെൻറ രണ്ട് ഡോസ് 12 ആഴ്ചത്തെ ഇടവേളയിലാണ് നൽകുന്നത്. കാനഡയിൽ ഡോസുകൾ തമ്മിലുള്ള ഇടവേള 16 ആഴ്ചയാണ്. ഇന്ത്യയിലും ഇത്തരത്തിൽ വാക്സിൻ ഡോസുകളുടെ ഇടവേള വർധിപ്പിച്ചാൽ കൂടുതൽ പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകാൻ അത് സഹായിക്കും.