ഛോട്ടാ രാജന് മരിച്ചിട്ടില്ല; മരിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് എയിംസ് അധികൃതര്‍
ദില്ലി: അധോലോക കുറ്റവാളി ഛോട്ടാ രാജന് മരിച്ചെന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി. കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഛോട്ടാ രാജന് മരിച്ചെന്നാണ് നേരത്തെ വാര്‍ത്ത പുറത്തു വന്നത്. ഛോട്ടാ രാജന് മരിച്ചതായി എയിംസ് ആശുപത്രി അധികൃതര്‍ സിബിഐ യെ അറിയിച്ചതായാണ് വിവരം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഛോട്ടാ രാജന് ചികിത്സയില്‍ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ 26നാണ് തിഹാര്‍ ജയിലില്‍ നിന്ന് ഛോട്ടാ രാജനെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ബാലിയില്‍ നിന്ന് അറസ്റ്റിലായ ഛോട്ടാ രാജന് 2015 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്.